സംഖ്യകളെ മലയാളം/ഇംഗ്ലീഷ് അക്ഷരത്തിലാക്കല്

സംഖ്യകളെ അക്ഷരത്തിലേക്കു മാറ്റുന്നതിന് ഈ സോഫ്റ്റ് വെയര് ഉപയോഗിക്കാം

പലര്ക്കും ഇത് റെഫര് ചെയ്യാന് ബുദ്ധിമുട്ടുകാണിച്ചു. അവര്ക്കുവേണ്ടി

ഒരു ഉദാഹരണം കൊടുക്കുന്നു. നോക്കുക

ആമുഖം Manoj Mukundan
Communicative investigation on Local Self Governance

10 Responses to സംഖ്യകളെ മലയാളം/ഇംഗ്ലീഷ് അക്ഷരത്തിലാക്കല്

  1. Ramdas says:

    ഇത് എങ്ങിനെ പ്രവര്‍ത്തിപ്പിക്കുന്നത് എന്നത് കൂടി അറിയച്ചാല്‍ സൌകര്യമായിരിക്കും

    • Manoj Mukundan says:

      ആദ്യം നമുക്ക് ആവശ്യമുള്ള Excel ഫയലിലേക്ക് ഈ ഷീറ്റ് Add ചെയ്യുക. അതിനായി ഷീറ്റിന്റെ താഴെ Convert Number to Word എന്നെഴുതിയിട്ടുള്ള ടാബില് Right Click ചെയ്യുക. ഓപ്ഷനുകളില് Move or Copy തെരഞ്ഞെടുക്കുക. To book എന്ന ടാബില് ഇപ്പോള് തുറന്നുവെച്ചിട്ടുള്ള Excel ഫയലുകളുടെ പേര് വരും. നമുക്ക് ആവശ്യമുള്ള ഫയല് തെരഞ്ഞെടുക്കുക. താഴെ Create Copy എന്ന ഓപ്ഷന് തെരഞ്ഞെടുക്കുക. ഇപ്പോള് ഈ ഷീറ്റ് നമുക്ക് ആവശ്യമുള്ള ഫയലിന്റെ ഭാഗമായിക്കഴിഞ്ഞു.

    • Manoj Mukundan says:

      ഇനി നമുക്ക് ആവശ്യമുള്ള സംഖ്യകളെ അക്ഷരത്തിലാക്കാനായി — നാം ചെയ്തുകൊണ്ടിരിക്കുന്ന Excel ഫയലിലെ ഏതെങ്കിലും സംഖ്യയെ നമുക്ക് അക്ഷരത്തിലാക്കാം. ആദ്യം Convert Number to Word എന്ന ഷീറ്റിലെ Enter Number എന്നെഴുതിയിരിക്കുന്ന സെല്ലിന് വലത്തായി 144155785 എന്നെഴുതിയിരിക്കുന്ന സെല്ലിലെ അക്കങ്ങള് ഡീലിറ്റ് ചെയ്യുക. ഇനി സമചിഹ്നം (=) ടൈപ്പ് ചെയ്യുക. ഇനി നമുക്ക് അക്ഷരത്തിലേക്ക് മാറ്റേണ്ട സംഖ്യ വരുന്ന സെല്ല് ആ വര്ക്ക്ഷീറ്റില് പോയി ക്ലിക്ക് ചെയ്യുക. ഇപ്പോള് Convert Number to Word എന്ന ഷീറ്റില് മാറ്റങ്ങള് വന്ന് നമുക്ക് ആവശ്യമുള്ള സംഖ്യയുടെ വാക്ക് രൂപം കാണാം. ഇനി ഇതുപോലെ നമുക്ക് എവിടെയാണോ ഈ വാക്ക് രൂപം ആവശ്യമുള്ളത് അവിടെ ക്ലിക്ക് ചെയ്ത് സമചിഹ്നം (=) ടൈപ്പ് ചെയ്ത് നമുക്ക് ആവശ്യമുള്ള വാക്ക് രൂപം ക്ലിക്ക് ചെയ്യുക. മലയാളമാണ് ക്ലിക്ക് ചെയ്യുന്നതെങ്കില് ഫോണ്ട് മാറ്റേണ്ടി വരും. അതും ഈ ബ്ലോഗില് ലഭ്യമാക്കിയിട്ടുണ്ട്.

  2. thejas says:

    i cant see the 144155785 on right side of the Enter Number … still cant use it.. can u pls explain it in in detail… also can u pls suggest me the uses of it in panchayths ,because i am new to panchayth..

    thejas c p,
    technical assistant,
    kottayam panchayath

    • Manoj Mukundan says:

      താങ്കളുടെ പ്രശ്നം വ്യക്തമായില്ല. താങ്കള് നന്പര് ടൈപ്പ് ചെയ്യുകയോ സമചിഹ്നം ഉപയോഗിച്ച് (=) മറ്റേതെങ്കിലും പേജില് നിന്ന് റെഫര് ചെയ്യുകയോ ആകാം. മറ്റൊരു ഷീറ്റിലേയും അപ്ലിക്കേഷനിലേയോ സംഖ്യകളെ കോപ്പി ചെയ്ത് പേസ്റ്റ് ചെയ്താല് ഈ സോഫ്റ്റ് വെയര് വര്ക്ക് ചെയ്യും, പക്ഷേ, അതോടെ ആ സെല്ല് റീഡ് ചെയ്യാന് മാത്രം പറ്റുന്നതാകും. അതാണോ താങ്കള്ക്ക് സംഭവിച്ചത് എന്നു പരിശോധിക്കണം.

      • Manoj Mukundan says:

        മറ്റൊന്ന്, മിക്ക പഞ്ചായത്തിലും സംഖ്യകളുമായി ബന്ധപ്പെട്ട ഫോമുകള് മലയാളത്തില് കൈകാര്യം ചെയ്യുന്നുണ്ട്. അവിടെ ആ സംഖ്യകളെ മലയാളത്തിലേക്ക് മാറ്റുന്നതിന് ഈ ഫോം ഉപയോഗിക്കാം എന്നുള്ളതാണ്. ഇംഗ്ലീഷിലേക്കായാലും ഈ ഫോം മതിയാകും.

  3. thejas says:

    ITS WORKIN.. BUT I CAN COPY IT FROM THE SHEET…

    thejas c p,
    technical assistant,
    kottayam panchayath

    • Manoj Mukundan says:

      കോപ്പി ചെയ്യുക എന്നാല് കോപ്പി & പേസ്റ്റ് ചെയ്യലല്ല, മറിച്ച് സമചിഹ്നം (=) ഉപയോഗിച്ച് റെഫര് ചെയ്യലാണ്. ഉദാഹരണത്തിന് (=Sheet1!C14) എന്നു ടൈപ്പ് ചെയ്താല് ഷീറ്റ് 1ലെ സി14 എന്ന സെല്ലിലെ നന്പര് ഉപയോഗിക്കും.

  4. thejas says:

    reffering is not properly workin .. still i am testing on it…

Leave a reply to thejas മറുപടി റദ്ദാക്കുക