Election Deposit Refund

ഇലക്ഷന്‍ ഡെപ്പോസിറ്റ് തുക തിരികെ നല്‍കുന്നതു സംബന്ധിച്ച്

പഞ്ചായത്തില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിക്ഷേപിച്ച ഇലക്ഷന്‍ ഡെപ്പോസിറ്റ് ആര്‍ക്കെല്ലാം തിരികെ നല്‍കാം.


സ്ഥാനാര്‍ത്ഥിത്വം അസാധുവായവര്‍ക്ക് (തള്ളിപ്പോയവര്‍ക്ക്), സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചവര്‍ക്ക്, തെരഞ്ഞെടുപ്പില്‍ ആകെ പോള്‍ ചെയ്ത വോട്ടുകളുടെ ആറിലൊന്നു വോട്ടുകളില്‍ക്കൂടുതല്‍ (1/6) ലഭിച്ചവര്‍ക്ക്.

എങ്ങനെ തിരികെ നല്‍കാം.


ഡെപ്പോസിറ്റ് റീഫണ്ട് വൗച്ചറും ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കാണിക്കുന്ന പാസ്സ് ബുക്കിന്‍റെ പകര്‍പ്പും സഹിതം മൂന്നു മാസത്തിനകം അപേക്ഷിച്ചവര്‍ക്ക്

ഇതോടൊപ്പം ഡെപ്പോസിറ്റ് റീഫണ്ട് വൗച്ചറിന്‍റെ മാതൃക നല്‍കിയിരിക്കുന്നു.

Click Here For Sample Deposit Refund Voucher Filled in


ഒപ്പം ഈ വര്‍ഷം ഇലക്ഷന്‍ ഡെപ്പോസിറ്റ് അടച്ചവരുടെ ലിസ്റ്റും (രസീറ്റ് നമ്പര്‍ കണ്ടെത്തുന്നതിനായി.)

Mattathur Grama Panchayat
340200107 Election Deposit(Candidate) For the Period From 01-April-2020 To 19-November-2020
Sl.NO. Date Vr.No. Name & Description Receipt
1 13-11-20 120030102564 Joy :- ; ; 1,000
2 16-11-20 120030102608 I S Subran :- ; ; 1,000
3 16-11-20 120030102609 Unnikrishnan Kv SC Candidate:- ; ; 500
4 16-11-20 120030102610 Ramesh Pk SC Candidate:- ; ; 500
5 16-11-20 120030102611 I C Sajeevan :- ; ; 1,000
6 16-11-20 120030102618 Jancy Wilson General:- ; ; 1,000
7 16-11-20 120030102622 Benny General:- ; ; 1,000
8 16-11-20 120030102634 Sumesh General:- ; ; 1,000
9 16-11-20 120030102642 Unnikrishnan General:- ; ; 1,000
10 16-11-20 120030102644 Seeba SC:- ; ; 500
11 16-11-20 120030102645 Srejitha SC:- ; ; 500
12 16-11-20 120030102646 Abhilash General:- ; ; 1,000
13 16-11-20 120030102647 Prakasan General:- ; ; 1,000
14 16-11-20 120030102648 Santhi Babu SC:- ; ; 500
15 16-11-20 120030102649 Sheeja Unni SC:- ; ; 500

ലിസ്റ്റ് തയ്യാറാക്കുന്നതിനായി Saankhya Ledger with Wardwise and Headwise Report to Registerഎന്ന ടൂള്‍ ഉപയോഗിക്കാം.
ഇങ്ങനെയൊരു കുറിപ്പ്  ബന്ധപ്പെട്ട കക്ഷികള്‍ക്കു കൈമാറിയാല്‍ ഇലക്ഷന്‍ ഡെപ്പോസിറ്റ് തിരികെ ലഭിക്കാനുള്ള അപേക്ഷകള്‍ കുറ്റമറ്റതാക്കാം.


എങ്ങനെ തിരികെ നല്‍കും


തുക തിരികെ നല്‍കുന്നതിനായി വരണാധികാരി ഇറക്കുന്ന ഉത്തരവും ഒറിജിനല്‍ രശീതിയും വെച്ചു മാത്രമേ തിരികെ നല്‍കാവൂ.
പരമാവധി ബാങ്ക് അക്കൗണ്ടിലേക്കു നല്‍കിയാല്‍ തുക നല്‍കിയത് ഏതു വ്യക്തിക്കാണെന്നു വ്യക്തമാകും. തുക ഒടുക്കിയത് ആരാണെന്ന് രശീതിയിലും വ്യക്തമാണല്ലോ.340200107   Election Deposit(Candidate) ഹെഡ്ഡിലാണ് തുക വാങ്ങിയതെങ്കില്‍ അതില്‍ത്തന്നെ പേയ്മെന്‍റ് ചെയ്യണം.

Click Here for Application form – Application for Refund of Deposits

ഇലക്ഷന്‍ ഡെപ്പോസിറ്റിനായുള്ള അപേക്ഷ രണ്ടു രീതിയില്‍ കൈകാര്യം ചെയ്യാം.


1-സ്ഥാനാര്‍ത്ഥികള്‍ വരണാധികാരി മുമ്പാകെ അപേക്ഷ സമര്‍പ്പിക്കുക. വരണാധികാരിയില്‍നിന്നും അസ്സല്‍ രശീതിയും തുക തിരികെ നല്‍കാനുള്ള ഉത്തരവും വാങ്ങുക. ഡെപ്പോസിറ്റ് റീഫണ്ട് വൗച്ചറും അസ്സല്‍ രശീതിയും വരണാധികാരിയുടെ ഉത്തരവും (ബാങ്ക് അക്കൗണ്ട് വിവരങ്ങളും) സഹിതം പഞ്ചായത്ത് ഓഫീസില്‍ നല്‍കുക. 


2-സ്ഥാനാര്‍ത്ഥികളുടെ അപേക്ഷകള്‍ ഡെപ്പോസിറ്റ് റീഫണ്ട് വൗച്ചര്‍ (ബാങ്ക് അക്കൗണ്ട് വിവരങ്ങളും)  സഹിതം നേരിട്ട് പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കുക.  (പല സ്ഥാനാര്‍ത്ഥികള്‍ക്കും രശീതി നമ്പര്‍ അറിയാതെ വരും. അവര്‍ക്കായി ലഭിച്ച ഇലക്ഷന്‍ ഡെപ്പോസിറ്റുകളുടെ രശീതി നമ്പറുകള്‍ ഉള്‍ക്കൊള്ളുന്ന ലിസ്റ്റ് നേരത്തെ സൂചിപ്പിച്ചത് ഫ്രണ്ട് ഓഫീസില്‍ ലഭ്യമാക്കേണ്ടി വരും.)കിട്ടുന്ന അപേക്ഷകള്‍ ബള്‍ക്കായി വരണാധികാരിക്ക് കൈമാറുക. വരണാധികാരിയില്‍നിന്നും അസ്സല്‍ രശീതിയും തുക തിരികെ നല്‍കാനുള്ള ഉത്തരവും വാങ്ങുക. 

ഡെപ്പോസിറ്റ് വൗച്ചറില്‍ രേഖപ്പെടുത്തിയ ശേഷം  തുക അനുവദിക്കുക. (തുക അക്കൗണ്ടിലേക്ക് കൈമാറുന്നതാണ് എപ്പോഴും നല്ല രീതി.)

Please visit

Manu’s Panchayath Help Desk (Main Page)

for more tools and formats

Pls Visit Panchayath Help Desk at Blogspot

ദയവായി പുതിയ പോസ്റ്റുകള്‍ക്കും എളുപ്പത്തില്‍ ആവശ്യമുള്ള ഫയലുകള്‍ ലഭിക്കുന്നതിനും പുതിയ ബ്ലോഗായ പഞ്ചായത്ത് ഹെല്‍പ്പ്ഡെസ്ക്ക് സന്ദര്‍ശിക്കുക

PanchayathHelpDesk.Blogspot.in