Budget Preparation 2019-20

2019-20 വര്‍ഷത്തെ ബജറ്റ് തയ്യാറാക്കുന്ന നടപടികള്‍ എളുപത്തില്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള ഏതാനും സഹായകവിവരങ്ങളാണ് ഈ കുറിപ്പിലുള്ളത്.

  1. പ്രാരംഭനടപടികള്‍, സാമഗ്രികള്‍

 (Initial Steps, Data Materials)

ബജറ്റിലേക്ക് ആവശ്യമായ വിവരങ്ങള്‍ ലഭിക്കുന്നതിന് താഴെപ്പറയുന്ന ഡാറ്റ ആവശ്യമാണ്.

 

(൧) – 2017-18 വര്‍ഷത്തെ പ്രാരംഭബാക്കി അഥവാ 2016-17 വര്‍ഷത്തെ നീക്കിബാക്കി.

(Opening Balance of 2017-18 or Closing Balance of 2016-17)

 

ഇത് 31-03-2017 തീയതിയിലെ ബാലന്‍സ് ഷീറ്റില്‍നിന്നും ലഭിക്കും.

ബാലന്‍സ് ഷീറ്റിലെ ഏതെല്ലാം ഡാറ്റകളാണ് ചേര്‍ക്കേണ്ടത് എന്നറിയുന്നതിന് ബജറ്റ് പ്രെപ്പറേഷന്‍ ഹെല്‍പ്പര്‍ ടൂളിലെ ( Budget Preparation Helper (for Panchayaths) 2019-20, Budget Preparation Helper 2019-20 (for Municipalities) ) WS-1 എന്ന ഷീറ്റ് പരിശോധിക്കുക. ഈ ഷീറ്റില്‍ത്തന്നെയാണ് ഈ ഡാറ്റ ചേര്‍ക്കേണ്ടതും.

 

(൨)- വരവുചെലവു കണക്കുകള്‍ (മൂന്നു വര്‍ഷത്തെ)

(Income and Expenditure, Receipt & Payment Statements of Three Years)

ഏതുമാസമാണോ നാം കണക്കുകള്‍ തയ്യാറാക്കാന്‍ ശ്രമിക്കുന്നത് അതിനു തൊട്ടുമുമ്പുള്ള മാസത്തിന്‍റെ അവസാനദിവസം വരെയുള്ള സ്റ്റേറ്റ് മെന്‍റുകളാണ് നമുക്ക് ആവശ്യമായി വരിക. ഈ സ്റ്റേറ്റ് മെന്‍റുകള്‍ Excel Data Only ഫോര്‍മാറ്റിലേക്ക് എക്സ്പോര്‍ട്ട് ചെയ്ത് എടുക്കുക.

 

(൩) ബജറ്റ് രൂപീകരണസഹായി

( Budget Preparation Helper (for Panchayaths) 2019-20, Budget Preparation Helper 2019-20 (for Municipalities) )
ഈ ഫയല്‍ പഞ്ചായത്ത് ഹെല്‍പ്പ് ഡെസ്ക്കിന്‍റെ ബ്ലോഗില്‍നിന്നും സൗജന്യമായി ഡൗണ്‍ലോഡ് ചെ്യത് എടുക്കാവുന്നതാണ്.

 

(൪) ബജറ്റ് ഡാറ്റ വിശകലനസഹായി

(Budget Sheet Data from Saankhya Reports)

ഈ ഫയല്‍ പഞ്ചായത്ത് ഹെല്‍പ്പ് ഡെസ്ക്കിന്‍റെ ബ്ലോഗില്‍നിന്നും സൗജന്യമായി ഡൗണ്‍ലോഡ് ചെ്യത് എടുക്കാവുന്നതാണ്.

 

(൫) പ്രോജക്ട് – ബജറ്റ് മാപ്പിംഗ് ഹെല്‍പ്പര്‍

(Project to Budget Mapping Helper 2019-20 for PanchayathsProject to Budget Mapping Helper 2019-20 for Municipalities)